ഓണ്‍ലൈന്‍ പരീക്ഷകള്‍ക്കും മറ്റും ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു കോപ്പിയടിക്കാറുണ്ട്. ഇവിടെ ഗൂഗിളിന്റെ സെര്‍ച്ച് റിസള്‍ട്ടുകള്‍ തന്നെ മൈക്രോസോഫ്ട് ബിംഗ് കോപ്പിയടിക്കുന്നതായാണ് ആരോപണം. ഗൂഗിള്‍ തന്നെയാണ് ഈ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. മൈക്രോസോഫ്ട് ഇത് നിഷേധിക്കുന്നുണ്ടെങ്കിലും തെളിവുകള്‍ അവര്‍ക്കെതിരാണ്.
'ബിംഗ് സ്റ്റിംഗ്' എന്ന പേരില്‍ ആഴ്ചകളോളം നീണ്ടു നിന്ന അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് ഗൂഗിള്‍ ഈ നിഗമനത്തില്‍ ഏത്തിയത്. 'tarsorrhaphy' എന്ന വാക്കില്‍ നിന്നായിരുന്നു തുടക്കം.ഗൂഗിളില്‍ ഈ വാക്ക് തെറ്റായി (torsorophy) കൊടുത്തപ്പോള്‍ ശരിയായ പദത്തിലേക്ക് വഴികാട്ടി. ഇതേ സമയത്ത് ബിങ്ങില്‍ torsorophy ക്ക് റിസള്‍ട്ട് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം തെറ്റായ പദത്തിന് ശരിയായ പദത്തിന്റെ ഗൂഗിള്‍ റിസള്‍ട്ട് കണ്ടു തുടങ്ങിയതാണ് ബിങ്ങിനെ സംശയത്തിന്റെ നിഴലിലാക്കിയത്.
തെറ്റായ വാക്ക് കൊടുത്തപ്പോള്‍ ശരിയായ റിസള്‍ട്ട് എങ്ങനെ വന്നെന്നാണ് ഗൂഗിളിന്റെ ചോദ്യം. അതും ചോദ്യവും പറച്ചിലും ഒന്നും ഇല്ലാതെ. ഈ സംശയം ആണു ഗൂഗിളിന്റെ കണ്ണ് തുറപ്പിച്ചതും 'Bing Sting' നു വഴി വച്ചതും. നൂറുകണക്കിന് കൃത്രിമ വാക്കുകള്‍ക്ക് വ്യാജ ഫലം സ്രിഷ്ടിച്ചുകൊണ്ടായിരുന്നു ഗൂഗിള്‍ എന്ജിനീര്മാര് കെണി വച്ചത്. ആദ്യം ഒന്നും ഇല്ലാതിരുന്ന ഫലങ്ങള്‍ രണ്ടാഴ്ചക്കുള്ളില്‍ ബിങ്ങില്‍ ലഭിച്ചു തുടങ്ങി.
ബിംഗ് സ്റ്റിംഗ് ഉദാഹരണങ്ങള്‍:
hiybbprqag
mbzrxpgjys
indoswiftjobinproduction
delhipublicschool40 chdjob
ഇനി എങ്ങനെയാണ് മൈക്രോസോഫ്ട് ഇത് മനസിലാക്കുന്നത് എന്നല്ലേ...Internet Explorer 8 ഉം Bing Toolbar ഉം വച്ചാണ് പരിപാടി. ആളുകള്‍ ഗൂഗിളില്‍ എന്തൊകെ സെര്‍ച്ച് ചെയ്യുന്നുണ്ടെന്നും ഏതൊക്കെ റിസള്‍ട്ടില്‍ ക്ലിക്ക് ചെയ്യുന്നുണ്ടെന്നും ഇതുവഴി അവര്‍ മനസിലാക്കുന്നു. IE8 ല്‍ 'Suggested Sites feature' എന്നും ബിംഗ് ടൂള്ബാറില് Customer Experience Improvement Program എന്നും ഒമാനപേരിട്ടാണ് ഈ ഡേറ്റ അയക്കല്‍. ആയിരകണക്കിന് എന്ജിനീര്മാര് രാപകല്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത സെര്‍ച്ച് എഞ്ചിന് അല്‍ഗോരിതം ഉപയോഗിച്ച് ചുളുവിനു കാര്യം സാധിക്കുന്ന വിദ്യ കൊള്ളാമല്ലേ..!! എന്നാല്‍ സെര്‍ച്ച്ഫലങ്ങള്‍ റാങ്ക് ചെയ്യാന്‍ മള്‍ട്ടിപ്പിള്‍ സിഗ്നലുകളും സമീപനങ്ങളുമാണ് തങ്ങള്‍ അവലംബിക്കുന്നത് ബിംഗ് പറയുന്നത്.
Bing Bar
ഈ ബിന്ഗാണ് ഇപ്പോള്‍ യാഹൂ സെര്‍ച്ചിനെ പവര്‍ ചെയ്യിക്കുന്നത്!!!!!
